കത്‌വ ബലാത്സംഗ ഇരയുടെ പേരു വെളിപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുമ്മനംതിരുവനന്തപുരം: കത് വയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ പേര് വെളിപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡിജിപിക്ക് പരാതി നല്‍കി.മാധ്യമങ്ങള്‍ പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താതെ വാര്‍ത്ത നല്‍കുമ്പോള്‍, മുഖ്യമന്ത്രി തന്റെ ട്വിറ്ററില്‍ പെണ്‍കുട്ടിയുടെ പേരും സ്ഥലവും ചിത്രവും ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചത് ഇരയുടെ താല്‍പര്യങ്ങളെ ധ്വംസിക്കുന്ന നടപടിയാണെന്നാണ് കുമ്മനം പരാതിയില്‍ ആരോപിക്കുന്നത്. പിണറായിയുടെ നടപടി രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും ഇതിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും കുമ്മനം പരാതിയില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top