കത്‌വ ബലാത്സംഗ ഇരയക്കെതിരെ പോസ്റ്റിട്ട ആര്‍എസ്എസുകാരനെതിരേ കേസെടുത്തു

തിരുവനന്തപുരം: കശ്മീരിലെ കത്‌വയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയെക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവ് ബിജെപി സംസ്ഥാന സെക്രട്ടറിയുടെ സഹോദര പുത്രനെതിരേ പോലിസ് കേസെടുത്തു. പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട വിഷ്ണു നന്ദകുമാര്‍ ബിജെപി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ സഹോദര പുത്രനാണ്.കൊട്ടക് മഹീന്ദ്ര ബാങ്കിലെ ഉദ്യോഗസ്ഥനായ വിഷ്ണു നന്ദകുമാര്‍ 'ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യക്കെതിരെ തന്നെ ബോംബായി വന്നേന'എന്നായിരുന്നു പോസ്റ്റിട്ടത്. വിഷ്ണുവിന്റെ നടപടി വിവാദമായതോടെ ഇദ്ദേഹത്തെ ബാങ്ക് അധികൃതര്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ആര്‍എസ്എസ് കുരുക്ഷേത്ര വിഭാഗം നേതാവ് നന്ദകുമാര്‍ കുഴുപ്പിള്ളി നെട്ടൂരിന്റെ മകനാണു വിഷ്ണു നന്ദകുമാര്‍. പോസ്റ്റിനെതിരേ ഇയാള്‍ ജോലി ചെയ്തിരുന്ന കൊട്ടക് മഹേന്ദ്രാ ബാങ്കിന്റെ ഫേസ്ബുക്ക് പേജിലും ജാതിമതഭേദമന്യേ ആയിരക്കണക്കിനു പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ വിഷ്ണു തന്റെ ഫേസ്ബുക്ക് പേജിലുണ്ടായിരുന്ന മുഴുവന്‍ പോസ്റ്റുകളും ഡിലീറ്റ്  ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തു. വിഷ്ണു നന്ദകുമാറിനെതിരേ നെട്ടൂരിലും ഇയാള്‍ ജോലി ചെയ്തിരുന്ന പാലാരിവട്ടത്തുള്ള ബാങ്കിന്  സമീപങ്ങളിലും നെട്ടൂര്‍ ജനകീയവേദിയുടെ നേതൃത്വത്തില്‍ പോസ്റ്ററുകളും വ്യാപകമായി. ഇതു കൂടാതെ എസ്ഡിപിഐ അടക്കം ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധത്തെ തുടര്‍ന്ന് വിഷ്്ണുവിനെ ബാങ്കിലെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടുവെന്നു വ്യക്തമാക്കി അധികൃതര്‍ ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടു.

RELATED STORIES

Share it
Top