കത്‌വ ബലാത്സംഗ ഇരയക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവ് ബിജെപി സംസ്ഥാന സെക്രട്ടറിയുടെ സഹോദര പുത്രന്‍

തിരുവനന്തപുരം: കശ്മീരിലെ കത്‌വയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയെക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവ് ബിജെപി സംസ്ഥാന സെക്രട്ടറിയുടെ സഹോദര പുത്രന്‍. പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട വിഷ്ണു നന്ദകുമാര്‍ ബിജെപി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ സഹോദര പുത്രനാണ്.കൊട്ടക് മഹീന്ദ്ര ബാങ്കിലെ ഉദ്യോഗസ്ഥനായ വിഷ്ണു നന്ദകുമാര്‍ കത് വ ബലാത്സംഗ ഇരയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.'ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യക്കെതിരെ തന്നെ ബോംബായി വന്നേന'എന്നായിരുന്നു ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് അധികൃതര്‍ വിഷ്ണു നന്ദകുമാറിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചു.

RELATED STORIES

Share it
Top