കത്‌വ കൊലപാതകം: മനുഷ്യമൃഗങ്ങള്‍ക്ക്എതിരേ നടപടി സ്വീകരിക്കണം

തിരുവനന്തപുരം: കശ്മീരിലെ കത്‌വയില്‍ നിഷ്‌കളങ്കയായ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ക്രൂരമായി കൊലചെയ്ത മനുഷ്യമൃഗങ്ങള്‍ക്കെതിരേ ശക്തമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് വിദ്വേഷവും വര്‍ഗീയതയും വളര്‍ത്തിയ ബിജെപിയുടെ രണ്ടു മന്ത്രിമാര്‍ വേട്ടക്കാരെ സഹായിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ചതുകൊണ്ടു മാത്രമായില്ല. അവരെയും പ്രതികളെ സഹായിച്ച അഭിഭാഷകരുടെയും പേരിലും കേസെടുക്കണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു. വേട്ടക്കാരെ സഹായിക്കുന്ന സ്വന്തം പാര്‍ട്ടിക്കാരുടെ മനുഷ്യത്വരഹിതമായ പ്രവൃത്തിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലജ്ജിച്ച് തലതാഴ്ത്തിക്കൊണ്ട് ജനങ്ങളോട് പരസ്യമായ ക്ഷമായാചന നടത്തണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top