കത്‌വ, ഉന്നാവോ പീഡനക്കൊലയ്‌ക്കെതിരേ പ്രതിഷേധമിരമ്പി

കണ്ണൂര്‍: രാജ്യ മനസാക്ഷിയെ ഞെട്ടിച്ച് ജമ്മുവിലെ കത്‌വയിലും യുപിയിലെ ഉന്നാവോയിലും നടന്ന അതിക്രൂരമായ ബലാല്‍സംഗത്തിലും കൊലപാതകത്തിലും വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും സംഘടനകളും പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തി. എസ്ഡിപിഐ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
കണ്ണൂര്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തിന് നേതാക്കളായ ബി ഷംസുദ്ദീന്‍ മൗലവി, എ ആസാദ്, ആഷിഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി എടക്കാട് ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് ടി സി നിബ്രാസ്, സെക്രട്ടറി പി ബി മൂസക്കുട്ടി, തലീസ്, ടി കെ സാഹിര്‍ നേതൃത്വം നല്‍കി.
കമ്പില്‍ ടൗണില്‍ നടന്ന പ്രകടനത്തിന് അഴീക്കോട് മണ്ഡലം പ്രസിഡഡന്റ് എ പി മുസ്തഫ, മുനീര്‍, അഹമ്മദ്, റാഫി നേതൃത്വം നല്‍കി.
ഇരിട്ടി: എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടിയില്‍ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് വി ബഷീര്‍, ജില്ലാ സെക്രട്ടറി പി കെ ഫാറൂഖ്, എസ് നൂറുദ്ദീന്‍, റിയാസ് നാലകത്ത്, അശ്‌റഫ് നടുവനാട്, റാഷിദ് ആറളം എന്നിവര്‍ നേതൃത്വം നല്‍കി.
എസ്എസ്എഫ് ഇരിട്ടി ഡിവിഷന്‍ കമ്മിറ്റി കമ്മിറ്റി ഇരിട്ടിയില്‍ പ്ര—തിഷേധ പ്രകടനം നടത്തി. മിഖ്ദാദ്് നിസാമി, നിഷാദ്. പി സാബിക്കലി, സഅദ് ഹുമൈദി, ഇസ്മായില്‍ അമാനി നേതൃത്വം നല്‍കി. നടുവനാട്ട് യൂത്ത്് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കെ സുമേഷ് കുമാര്‍, പി വി നിധിന്‍, പി വി മിഥുന്‍, കെ ശരത്ത്, പി വി നിധിഷ് നേതൃത്വം നല്‍കി.
തലശ്ശേരി: കാശ്മീരി ബാലിക ആസിഫയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രകടനം നടത്തി. റെയില്‍വേ ഓവര്‍ ബ്രിഡ്ജ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി പുതിയ ബസ്സ്റ്റാന്റില്‍ സമാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍, മണ്ഡലം പ്രസിഡണ്ട് അഡ്വ. കെ സി മുഹമ്മദ് ശബീര്‍, സെക്രട്ടറി നൗഷാദ് ബംഗ്ല, മുനിസിപ്പല്‍ പ്രസിഡന്റ് റാസിഖ് നേതൃത്വം നല്‍കി.
തളിപ്പറമ്പ്:  കത്‌വ, ഉന്നാവോ സംഭവങ്ങളെ തുടര്‍ന്ന് തളിപ്പറമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധ പൊതുയോഗം നടത്തി. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. പി എം പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ്  മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തില്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ടി ജനാര്‍ദനന്‍, ഇ ടി രാജീവന്‍, മനോജ് കൂവേരി, രാജീവന്‍ കപ്പച്ചേരി, കോണ്‍ഗ്രസ് ബ്ലോക്ക് നേതാക്കളായ കുഞ്ഞമ്മ തോമസ്, രാഹുല്‍ ദാമോദരന്‍ സംസാരിച്ചു.
ചെറുപുഴ:  ജമ്മുവിലെ കത്‌വയില്‍ എട്ടുവയസ്സുകാരി ആസിഫയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരേ എകെപിഎ ചെറുപുഴ യൂനിറ്റ് പ്രതിഷേധം സംഘടിപ്പിച്ചു. ചെറുപുഴ മേലെ ബസാറില്‍ നിന്നാരംഭിച്ച പ്രകടനം തിരുമേനി റോഡ് ജങ്ഷനില്‍ സമാപിച്ചു. രാജേഷ് കരേള, സന്തോഷ് മാനസം, പ്രതീഷ് ചുണ്ട എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top