കത്്‌വ ബലാല്‍സംഗത്തിന് പിന്നില്‍ പാകിസ്ഥാനെന്ന് ബിജെപി എംഎല്‍എ

ഭോപ്പാല്‍: കശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയതിന്റെ പിന്നില്‍ പാകിസ്താനാണെന്ന്
ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ ബിജെപി നേതാവായ നന്ദകുമാര്‍ സിങ് ചൗഹാനാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ജയ് ശ്രീ റാം മുദ്രാവാക്യം വിളിച്ച് ഇന്ത്യയെ വിഭജിക്കാനുള്ള പാകിസ്ഥാന്റെ ഗൂഢതന്ത്രമാണ് പീഡനത്തിന് പിന്നില്‍ എന്നാണ് നന്ദകുമാറിന്റെ വാദം.


കശ്മീരില്‍ ഒരു ശതമാനം ഹിന്ദുക്കള്‍ പോലുമില്ലെന്നും ഇദ്ദേഹം വാദിക്കുന്നു. ബിജെപിയുടെ നിരാഹാര പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്ദകുമാര്‍ സിങ് ചൗഹാന്റെ പ്രസ്താവനയോട് ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

RELATED STORIES

Share it
Top