കത്വ ഘാതകര്‍ക്കെതിരെ രക്തം നല്‍കി പ്രതിഷേധിച്ചു

പള്ളിക്കല്‍ : ജമ്മുവിലെ കത്വായില്‍  മതത്തിന്റെയും വംശീയതയുടെയും പേരില്‍ ബലാത്സംഗ ശേഷം കൊലചെയ്യപ്പെട്ട ബാലികയുടെ ഘാതകരെ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും വിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് പള്ളിക്കല്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി രക്തദാനക്യാമ്പ് സംഘടിച്ചു. പ്രതിഷേധ രക്തദാനം  മുന്‍ പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി മുസ്തഫ തങ്ങള്‍ രക്തം നല്‍കി  ഉദ്ഘാടനം നിര്‍വഹിച്ചു.
സ്പര്‍ഷം ബ്ലഡ് ഡൊണേഴ്‌സ് കേരളയുമായി കൈകോര്‍ത്ത് പെരിന്തല്‍മണ്ണ സര്‍ക്കാര്‍ ബ്ലഡ് ബാങ്കിനാണ് മുസ്ലീം യൂത്ത് ലീഗിന്റെ പ്രതിഷേധക്കാര്‍ രക്തം നല്‍കിയത് .
നൂറോളം പേര്‍ പ്രതിഷേധ രക്തദാന ക്യാമ്പില്‍ പങ്കെടുത്തു. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മിഥുന, പി. ഷാഫി, ജസീന ലത്തീഫ്, മുസ്തഫ പള്ളിക്കല്‍, സി. അസീസ്, എം കെ. അന്‍വര്‍, പി കെ. സിദ്ധീഖ്, കെ ടി. മുനീര്‍, വി ടി. ഷാഫി, കെ ടി. ഷാഫി, വി. ആഷിഫ്, കെ പി.
അന്‍ഷാദ് തങ്ങള്‍, ടി. സലീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.RELATED STORIES

Share it
Top