കത്തുവ ബലാല്‍സംഗം: കുറ്റപത്രം സമര്‍പ്പിച്ചു

ജമ്മു: കത്തുവയില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജനുവരിയിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയി ആറുപേര്‍ ചേര്‍ന്നാണ് മയക്കുമരുന്ന് നല്‍കിയ ശേഷം ബലാല്‍സംഗത്തിനിരയാക്കിയത്. കുട്ടിയെ ഒരാഴ്ച തടവില്‍ പാര്‍പ്പിച്ചു.


കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് രണ്ട് തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. കത്തുവ ജില്ലയിലെ റസാന ഗ്രാമത്തില്‍ നിന്ന് നാടോടി സമുദായത്തെ ഓടിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബലാല്‍സംഗം ആസൂത്രണം ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. സന്‍ജിറാം, പോലിസ് ഉദ്യോഗസ്ഥരായ ദീപക് ഖജിയ, സുരേന്ദ്ര വര്‍മ, സുഹൃത്ത് പ്രവീഷ് കുമാര്‍, സന്‍ജിറാമിന്റെ പ്രായപൂര്‍ത്തിയാവാത്ത ബന്ധു, വിശാല്‍ ജന്‍ഗോത്ര എന്ന ഷമ്മ എന്നിവരാണ് പ്രതികള്‍. രാമില്‍ നിന്ന് നാല് ലക്ഷം രൂപ വാങ്ങി തെളിവ് നശിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥരായ തിലക്‌രാജ്, ആനന്ദ് ദന്ത എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. ഇവര്‍ എല്ലാവരും അറസ്റ്റിലാണ്. അതേസമയം, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജമ്മു ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത ബന്ദ് ജമ്മു മേഖലയില്‍ ജനജീവിതത്തെ ബാധിച്ചു.

RELATED STORIES

Share it
Top