കതുവ ബലാല്‍സംഗം: കുറ്റപത്രം അടുത്തയാഴ്ച

ജമ്മു: ജമ്മുകശ്മീരിലെ കതുവ ജില്ലയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. രണ്ടര മാസമായി തുടരുന്ന അന്വേഷണം അവസാനഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ജനുവരി 17നാണ് റസാനാ കാട്ടില്‍ നിന്ന് എട്ടു വയസ്സുകാരിയുടെ മൃതദേഹം ലഭിച്ചത്. കുഞ്ഞ് കൊല്ലപ്പെടുന്നതിനു മുമ്പ് നിരവധി തവണ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നു മെഡിക്കല്‍ റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു. സംഭവം സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കു വഴിവച്ചതിനെ തുടര്‍ന്ന് ജനുവരി 23നാണു കേസ് സര്‍ക്കാര്‍ ക്രൈംബാഞ്ചിന് കൈമാറിയത്. പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രണ്ട് സ്‌പെഷ്യല്‍ പോലിസ് ഉദ്യോഗസ്ഥരും ഒരു ഹെഡ് കോണ്‍സ്്റ്റബിളുമടക്കം എട്ടു പേര്‍ അറസ്റ്റിലായിരുന്നു.

RELATED STORIES

Share it
Top