കതിരൂരില്‍ ആര്‍എസ്എസ് നേതാവിന് നേരേ വധശ്രമംതലശ്ശേരി: ആര്‍എസ്എസ് വിഭാഗ് കാര്യവാഹക് കതിരൂര്‍ ഡയമണ്ട്മുക്കിലെ വി ശശിധരന് നേരെ വധശ്രമം. ശനിയാഴ്ച രാത്രി 10.30 ഓയോടെയാണ് വീടിന് സമീപം വച്ച് ബൈക്കുകളിലെത്തിയ സംഘം ശശിധരനെ ആക്രമിക്കാന്‍ തുനിഞ്ഞത്. സംഭവസ്ഥലത്തു നിന്ന് ആയുധവുമായി സിപിഎം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചതായും പറയുന്നു. പ്രതികളെന്ന് സംശയിക്കുന്ന 10 പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹൃത്തിന്റെ കാറില്‍ വീടിന് സമീപമിറങ്ങി നടന്നുപോവുന്നതിനിടെ ബൈക്കുകളിലെത്തിയ അക്രമിസംഘം തനിക്കു നേരെ ആയുധവുമായി പാഞ്ഞടുക്കുകയായിരുന്നുവെന്ന് ശശിധരന്‍ പരാതിപ്പെട്ടു. ബഹളംവച്ചതിനെതുടര്‍ന്ന് ഓടിയെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിണറായി പെനാങ്കിമൊട്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ ഷിജിന്‍ എന്ന ഷിജി(26)യെയാണ് കൈയോടെ പിടികൂടി പോലിസിലേല്‍പ്പിച്ചത്. ഇയാളില്‍ നിന്ന് ആയുധവും കണ്ടെടുത്തു. കതിരൂര്‍ മനോജ് വധക്കേസിലെ ഒന്നാം സാക്ഷിയാണ് ശശിധരന്‍.

RELATED STORIES

Share it
Top