കതിരൂരില്‍ ആര്‍എസ്എസ് കാര്യവാഹകിന് വെട്ടേറ്റു

തലശ്ശേരി: കതിരൂര്‍ പുല്യോട്ട് സിഎച്ച് നഗറില്‍ ആര്‍എസ് എസ് കാര്യവാഹകിന് വെട്ടേറ്റു. പൊന്ന്യം മണ്ഡല്‍ കാര്യവാഹക് പ്രവീണിനാ(30)ണ് വെട്ടേറ്റത്. കൈ കാലുകള്‍ക്കും ശരീരത്തി ലും ഗുരുതര പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ഏഴോടെയാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന പ്രവീണിനെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു.  പൊന്ന്യം, നായ നാര്‍ റോഡ്, കതിരൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ പോലിസ് കാവലേര്‍പ്പെടുത്തി. അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആര്‍എസ്എസ് നേതാക്കള്‍ ആരോപിച്ചു.

RELATED STORIES

Share it
Top