കതിരൂരിലെ വീടുകളില്‍ ചിത്രപ്രദര്‍ശനം

തലശ്ശേരി: ചിത്ര സംസ്‌കാരത്തിന് ചിത്ര സാക്ഷരത എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കതിരൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും വിവിധ തരം പെയിന്റിങുകളുടെ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് സംഘടാകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെയാണ് പഞ്ചായത്ത്് ചിത്രഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തില്‍ പൊതുസ്ഥലങ്ങളിലെ ചുവരുകളില്‍ ചിത്രകാരന്‍മാര്‍ നൂറു ചിത്രങ്ങള്‍ വരച്ചു. രണ്ടാംഘട്ട പ്രദര്‍ശനം ഇന്ന് രാവിലെ 10ന് കതിരൂര്‍ പുല്ല്യോട്ട് പൊന്ന്യം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നാലു ദിവസങ്ങളിലായി 50 ചിത്രകാരന്‍മാര്‍ 200 കാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ച് വിതരണം ചെയ്യും. മാര്‍ച്ചില്‍ മൂന്നാംഘട്ട പരിപാടി നടക്കും.
ആയിരത്തോളം ചിത്രങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തി മുഴുവന്‍ വീടുകളിലും എത്തിക്കും. ഇതോടെ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പച്ച് ചിത്ര ഗ്രാമമായി മാറും. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം ഷീബ, കെ കെ ശിവകൃഷ്ണന്‍, ടി  ദിപേഷ്, വി കെ ലനിജ പങ്കെടുത്തു.

RELATED STORIES

Share it
Top