കണ്‍സ്യൂമര്‍ ഫെഡിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റലാഭം 71.88 കോടി

കോഴിക്കോട്: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 71.88 കോടി രൂപ അറ്റലാഭം നേടാനായെന്ന് ചെയര്‍മാന്‍ എം മെഹബൂബ്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓണം, ക്രിസ്മസ് വിപണിയിലായി 245.22 കോടി രൂപയുടെ വില്‍പന നടന്നു.
ഇതിലൂടെ 69.66 കോടി രൂപയുടെ സാമ്പത്തിക ആനുകൂല്യം സബ്‌സിഡി ഇനത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു.
പാലക്കാട് ജില്ലയിലെ മുങ്കില്‍മടയില്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നീതി ഗ്യാസ് പ്ലാന്റിന്റെ അമിത ശേഷി ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷനുമായി പങ്കു വയ്ക്കുന്നതിനു ധാരണയായിട്ടുണ്ട്. ഇതു വഴി പ്രതിദിനം ഐഒസിക്കു വേണ്ടി 3000 സിലിണ്ടറുകള്‍ ഫില്ല് ചെയ്യാന്‍ കഴിയും.
മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടാക്കിയ 619.04 കോടി രൂപയുടെ അറ്റനഷ്ടമാണ് കണ്‍സ്യൂമര്‍ ഫെഡ് നേരിടുന്ന പ്രതിസന്ധി. ഇതു നേരിടുന്നതിനായി സര്‍ക്കാരന്റെ സഹകരണത്തോടെ പ്രവര്‍ത്തന പരിപാടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

RELATED STORIES

Share it
Top