കണ്ണൂര്‍ 122 ടെറിട്ടോറിയല്‍ ആര്‍മിക്ക് അംഗീകാരം

കണ്ണൂര്‍: ദക്ഷിണമേഖലാ ടെറിട്ടോറിയല്‍ ആര്‍മി 2017-18ലെ ഏറ്റവും മികച്ച ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനായി കണ്ണൂര്‍ 122 ടെറിട്ടോറിയല്‍ ആര്‍മിയെ തിരഞ്ഞെടുത്തു.
122ാം പ്രദേശികസേനയുടെ 2017-18 വര്‍ഷങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അംഗീകാരം നല്‍കിയത്. കായിക ഇനങ്ങളായ ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ക്രോസ് കണ്‍ട്രി എന്നിവയില്‍ ഒന്നാം സ്ഥാനവും ആര്‍മി പ്രൊഫഷനല്‍ മല്‍സര ഇനങ്ങളില്‍ ഒന്നാം സ്ഥാനവും പ്രളയബാധിത സ്ഥലങ്ങളിലെ സേവനങ്ങളുടെയും അടിസ്ഥാനത്തിലാണ് പുരസ്‌കാരം നല്‍കിയത്. ദക്ഷിണ മേഖലാ ടെറിട്ടോറിയല്‍ ആര്‍മി മേധാവി ബ്രിഗേഡിയര്‍ സഞ്ജീവ് തിവാരിയില്‍ നിന്നു 122 പ്രദേശിക സേനാ കമാന്റിങ് ഓഫിസര്‍ കേണല്‍ രാജേഷ് കനൂജിയ ഉപഹാരം എറ്റുവാങ്ങി.
അവാര്‍ഡ് ലഭിച്ച 122 പ്രദേശിക സേന അംഗങ്ങള്‍ക്ക് 16നു കണ്ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും.

RELATED STORIES

Share it
Top