കണ്ണൂര്‍ സര്‍വകലാശാല പിജി പ്രവേശനം ഏകജാലകംവഴി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍, എയ്ഡഡ്, സെല്ഫ്് ഫിനാന്‍സിങ്  കോളജുകളിലേക്കുള്ള 2018-19 അധ്യയന വര്‍ഷത്തെ പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഏകജാലക സംവിധാനത്തിലൂടെ നടത്തും.     കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കണം. ജൂണ്‍ 20നു വൈകീട്ട് 4 മുതല്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ വേേു://രമു.സമിിൗൃൗിശ്‌ലൃേെശ്യ.മര.ശി എന്ന വെബ്‌സൈറ്റില്‍ ‘ ജൃീുെലരൗേ െ‘ ലിങ്കില്‍ ലഭിക്കും. രജിസ്ട്രഷന്‍ പൂര്‍ത്തിയാക്കേണ്ട അവസാന തിയ്യതി ജൂലൈ 5. കമ്മ്യൂണിറ്റി, മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എന്നീ ക്വാട്ടകളി!ല്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളുടെ ഫീസ് നിരക്ക് സര്‍ക്കാര്‍/എയ്ഡഡ് കോളജുകളെ അപേക്ഷിച്ച് കൂടുതലാണ്. നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് എസ്ഇബിസി വിഭാഗങ്ങള്‍ക്ക്  സംവരണം അനുവദിക്കുന്നത്. കോളജുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍(ദൂരം, ഹോസ്റ്റല്‍ സൗകര്യം മുതലായവ) അതാത് കോളജുകളുടെ വെബ്‌സൈറ്റില്‍ ലഭിക്കു. അത് പരിശോധിച്ച ശേഷം മാത്രം കോളജുകള്‍ തിരഞ്ഞെടുക്കേണ്ടതാണ്. ഓണ്‍െൈലന്‍ രജിസ്‌ട്രേഷന്‍ ചെയ്ത ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് കോളജുകളിലേക്കോ സര്‍വകലാശാലയിലേക്കോ അയക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് അതാത് കോളജുകളില്‍ ഹാജരാക്കണം. ഓണ്‍ലൈന്‍രജിസ്‌ട്രേഷന്‍ ഫീസ് 400 രൂപ. എസ്‌സി, എസ്ടി വിഭാഗത്തിന് 100.    ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ടആക ഇീഹഹലര േമുഖാന്തിരം അടയ്ക്കണം.ഓണ്‍ലൈനായും ഇ-ചലാന്‍ വഴിയും ഫീസടയ്ക്കാനുള്ള സംവിധാനം ടആക ഇഛഘഘഋഇഠ മുഖാന്തരം ലഭിക്കും. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ംംം.സമിിൗൃൗിശ്‌ലൃേെശ്യ.മര.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.ഡിഡി, ചെക്ക്, മറ്റു ചലാനുകള്‍ തുടങ്ങിയവ സ്വീകരിക്കില്ല. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരുടെ പ്രൊവിഷനല്‍ റാങ്ക് ലിസ്റ്റ് ജൂലൈ 10ന് പ്രസിദ്ധീകരിക്കും. 16 മുതല്‍ കോളജുകളില്‍ പ്രവേശനം നടത്തി 18ന് ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്യും. ഹെല്‍പ് ലൈന്‍ നമ്പര്‍: 0497-2715261, 0497-2715284, 9446382340, ഇമെയില്‍: ംെസെിൃൗ്യേ@ഴാമശഹ.രീാ. പ്രവൃത്തി ദിവസങ്ങളില്‍ ഓഫിസ് സമയത്ത് മാത്രം ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top