കണ്ണൂര്‍ സമാധാനയോഗം നാളെ, കോണ്‍ഗ്രസ് പങ്കെടുക്കുമെന്ന് ഹസന്‍കാസര്‍കോഡ് : യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തെത്തുടര്‍ന്ന് കണ്ണൂരില്‍ നാളെ നടക്കുന്ന സമാധാന യോഗത്തില്‍ പങ്കെടുക്കുമെന്ന് കെ പിസിസി പ്രസിഡന്റ് എംഎം ഹസന്‍ അറിയിച്ചു. സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടിയെന്ന നിലയിലാണ് കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നും ഹസന്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
ശുഹൈബ് വധക്കേസ് എന്‍ ഐ എയ്ക്ക് വിടണമെന്നാവശ്യപ്പെട്ടും കേസിലെ ഗൂഡാലോചന പുറത്തുകൊണ്ടു വരണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് പ്രക്ഷോഭം തുടരും. കേസില്‍ പിടിയിലായത് അഡ്ജസ്റ്റ്‌മെന്റ് പ്രതികളാണെന്ന് ഹസന്‍ ആരോപിച്ചു. കെപിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനമോചനയാത്ര ഏപ്രില്‍ 7ന് കാസര്‍കോട് നിന്നാരംഭിക്കുമെന്നും ഹസന്‍ പറഞ്ഞു. സംഘടിപ്പിക്കുമെന്നുംമുതല്‍
കണ്ണൂര്‍ കലക്ടറേറ്റില്‍ രാവിലെ 10നാണ് യോഗം. മുഖ്യമന്ത്രിക്ക് പകരം യോഗത്തില്‍ മന്ത്രി എ.കെ. ബാലനാണ് പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയുടെ നാട്ടില്‍ നടക്കുന്ന സമാധാനയോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത്  അപലപനീയമാണെന്നും ഹസന്‍ പറഞ്ഞു.

RELATED STORIES

Share it
Top