കണ്ണൂര്‍ വിമാനത്താവളം: മൂന്നാംതവണയും കാലിബറേഷന്‍ ടെസ്റ്റ് നടത്തി

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ നാവിഗേഷന്‍ ഉപകരണങ്ങളിലൊന്നായ ഐഎല്‍എസ് പരിശോധിക്കുന്നതിന്റെ ഭാഗമായി മൂന്നാം തവണയും കാലിബറേഷന്‍ ടെസ്റ്റ് നടത്തി. ഈ മാസം 11ന് കാലിബറേഷന്‍ ടെസ്റ്റ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ഉച്ചയോടെ പരിശോധനയുടെ ഭാഗമായി ചെറുവിമാനം പദ്ധതി പ്രദേശത്ത് എത്തിയത്.
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ചെറുവിമാനം റണ്‍വേക്ക് മുകളിലൂടെ പറന്ന് പരിശോധന നടത്തി. കോയമ്പത്തൂരില്‍നിന്ന് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം കണ്ണൂരിലെത്തി കാലിബ്രേഷന്‍ നടത്തിയ ശേഷം മംഗളൂരുവിലേക്കു പോകാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും ആകാശം മേഘാവൃതമായതോടെ നേരിട്ട് മംഗളൂരുവിലേക്കു പറക്കുകയായിരുന്നു. ഇന്നലെ കാലാവസ്ഥ അനൂകുലമായതിനെ തുടര്‍ന്നാണ് കാലിബറേഷന്‍ പരിശോധനയ്ക്കു േണ്ടി ഡോണിയര്‍ ഇനത്തില്‍പ്പെട്ട വിമാനം മട്ടന്നൂരിലെത്തിയത്.

RELATED STORIES

Share it
Top