കണ്ണൂര്‍ വിമാനത്താവളം: പരീക്ഷണപ്പറക്കല്‍ ജനുവരിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവൃത്തി അടുത്തമാസത്തോടെ ഏറക്കുറേ പൂര്‍ത്തിയാവുമെന്നും ജനുവരിയില്‍ തന്നെ പരീക്ഷണപ്പറക്കല്‍ നടത്തുമെന്നും കിയാ ല്‍ എംഡി പി ബാലകിരണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയായി. റണ്‍വേയുടെയും ടെര്‍മിന ല്‍ കെട്ടിടത്തിന്റെയും പ്രവൃത്തി ജനുവരിയോടെ പൂര്‍ണമാവും. വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്താനുള്ള ലൈസന്‍സിന് ഫെബ്രുവരിയില്‍ അപേക്ഷ നല്‍കും. റണ്‍വേ 4000 മീറ്റര്‍ ആക്കുന്നതിന്റെ ഭാഗമായി സ്ഥലമെടുപ്പു നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ സുരക്ഷാ ചുമതലയുടെ ഭാഗമായി 650ഓളം സിഎസ്എഫ് ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമെ വിവിധ മേഖലകളില്‍ 1500ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കും. പുനരധിവാസ പാക്കേജ് പ്രകാരം 45ഓളം പേര്‍ക്ക് 31നു മുമ്പ് ജോലി നല്‍കും. ബാക്കി വരുന്നവര്‍ക്ക് ജോലി നല്‍കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാ ന്‍ ടുറിസം വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പാക്കും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തി ല്‍നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസ് നടത്തുന്നത് സപ്തംബറിലായിരിക്കും. ലൈസന്‍സ് ജൂലൈയോടെ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ബാലകിരണ്‍ പറഞ്ഞു.

RELATED STORIES

Share it
Top