കണ്ണൂര്‍ വിമാനത്താവളം: ഐഎല്‍എസ് സംവിധാനം സ്ഥാപിച്ചു

മട്ടന്നൂര്‍: മഞ്ഞും മഴയുമുള്ളപ്പോഴും പൈലറ്റിനു റണ്‍വേയില്‍ വിമാനങ്ങള്‍ ഇറക്കാന്‍ ആവശ്യമായ ഐഎല്‍എസ് സംവിധാനം കണ്ണുര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചു.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാന സര്‍വീസ് ആരംഭിക്കാനുള്ള സജ്ജീകരണത്തിന്റെ ഭാഗമായി ഐ എല്‍എസ് ഘടിപ്പിക്കല്‍ ജോലി പൂര്‍ത്തിയായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറ്റേില്‍ നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തിയാണ് ഐഎല്‍എസ് സിസ്റ്റത്തിന്റെ പ്രവൃത്തി ആരംഭിച്ചത് വിമാനങ്ങളുടെ ടേക്ക് ഓഫും ലാന്‍ഡിങ്ങും പൂര്‍ണമായും സുരക്ഷിതമാക്കാനുള്ള അത്യാധുനിക ഉപകരണ സംവിധാനമാണ് ഐഎല്‍ എസ് .
മഞ്ഞും മഴയുമുള്ളപ്പോഴും പൈലറ്റിനു റണ്‍വേ കൃത്യമായി കാണാന്‍ കഴിയാത്ത സാഹചര്യം മുണ്ടായല്‍ അപകടം കുടാതെ വിമാനം റണ്‍വേയിന്‍ ഇറക്കാന്‍ സാഹചര്യം ഒരുക്കുന്നതിനു വേണ്ടിയാണ് ഐ എല്‍ എസ് സംവിധാനം ഒരുക്കിയത്. റണ്‍വേയില്‍ ഐഎല്‍എസ് സംവിധാനം ഘടിപ്പിച്ചു കഴിഞ്ഞതിനാല്‍ കാലിബ്രോഷന്‍ ഫ്‌ളൈറ്റ് പരീക്ഷണ പറക്കല്‍ നടത്തണം. വിമാനത്തിന്റെ കോക്പിറ്റിലും റണ്‍വേയിലുമുള്ള ഐ എല്‍ എസ് ഉപകരണങ്ങളുടെ പ്രവര്‍ത്തനം ഏകോപനവും പരിക്ഷിക്കുന്നതിനാണിത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ സാമഗ്രികള്‍ പദ്ധതി പ്രദേശത്ത് എത്തിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒരുമാസം കൊണ്ടാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

RELATED STORIES

Share it
Top