കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ കുത്തിയിരിപ്പ് സമരം

കണ്ണൂര്‍: തീവണ്ടികളിലെ കോച്ചുകള്‍ വെട്ടിക്കുറയ്ക്കുന്നതിലും മലബാര്‍ എക്‌സ്പ്രസിന്റെ സമയമാറ്റത്തിലും മുന്നറിയിപ്പില്ലാതെ തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കുന്നതിലും പ്രതിഷേധിച്ച് നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് കുത്തിയിരിപ്പ് സമരം നടത്തി. മുന്‍ എംപി എ പി അബ്്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. റെയില്‍വേ പാതകളുടെ അറ്റകുറ്റപ്പണികളുടെ പേരില്‍ തീവണ്ടി സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കുമ്പോഴും ചരക്കുവണ്ടികളെ നിര്‍ബാധം കടത്തിവിടുന്നത് യാത്രക്കാരോടുള്ള കടുത്ത അവഗണനയണെന്നും വൈദ്യുതീകരിച്ച് പാത ഇരട്ടിപ്പിച്ചിട്ടും മലബാറിലെ യാത്രക്കാര്‍ക്ക് അതിന്റെ സൗകര്യം വര്‍ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോ-ഓഡിനേഷന്‍ ചെയര്‍മാന്‍ അഡ്വ. റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷാ ദീപക്, കോ-ഓഡിനേറ്റര്‍ ദിനു മൊട്ടമ്മല്‍, എന്‍ എം ഷഫീഖ്, കെ പി രാമകൃഷ്ണന്‍, വി ദേവദാസ്, കെ പി ചന്ദ്രാംഗദന്‍, ആര്‍ട്ടിസ്റ്റ് ശശികല, പി പി സന്ദീപ്, പ്രകാശന്‍ കണിച്ചുകുളങ്ങര, കെ വി സത്യപാലന്‍, കെ വി രമേശന്‍ പനച്ചിയില്‍, കവിയൂര്‍ രാഘവന്‍ സംസാരിച്ചു.

RELATED STORIES

Share it
Top