കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് എഐവൈഎഫ്-എഐഎസ്എഫ് മാര്‍ച്ച്

അഞ്ചരക്കണ്ടി:  പണമെറിഞ്ഞ് പണം കൊയ്യുന്നതിനുള്ള ഏറ്റവും ലാഭകരമായ ബിസിനസായി വിദ്യാഭ്യാസരംഗം മാറിയെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് നടത്തിയ എഐവൈഎഫ്-എഐഎസ്എഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭയാനകമായ അവസ്ഥയിലേക്ക് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ എത്തിച്ചതിനു പിന്നില്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ക്ക് പ്രധാന പങ്കുണ്ട്.
സര്‍ക്കാരിനെ വെല്ലുവിളിക്കാനും വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്താനും തങ്ങള്‍ക്ക് കഴിയുമെന്ന ധാര്‍ഷ്ട്യത്തിലേക്കാണ് മാനേജ്‌മെന്റുകള്‍ എത്തിച്ചേര്‍ന്നത്. ഇവരുടെ ധിക്കാരത്തിനുള്ള തിരിച്ചടിയാണ് സുപ്രിംകോടതി വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി എം അഗേഷ് അധ്യക്ഷനായി. എം എസ് നിഷാദ്, കെ വി രജീഷ്, കെ ആര്‍ ചന്ദ്രകാന്ത്, എം സി സജീഷ് സംസാരിച്ചു. കെ വി പ്രശോഭ്, ഷുക്കൂര്‍ അബ്ദുല്ല, ശ്രീജിത്ത് കുഞ്ഞിമംഗലം, കെ വി സാഗര്‍, എം എ ബിജു, ബുദ്ധദാസ്, എം ഷിബില്‍, തേജസ്വിനി കല്ലാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top