കണ്ണൂര്‍ താലൂക്കുതല അദാലത്തില്‍ പരാതിപ്രളയം

കണ്ണൂര്‍:  കണ്ണൂര്‍ താലൂക്ക് തലത്തിലുള്ള മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തില്‍ പരാതിപ്രളയം. 111 പരാതികളില്‍ 67 എണ്ണം തീര്‍പ്പാക്കി. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ 73 പുതിയ പരാതികള്‍ സ്വീകരിച്ചു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടവയായിരുന്നു കൂടുതല്‍ അപേക്ഷകളും.
തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 27 എണ്ണവും ഉണ്ടായിരുന്നു. കഴിഞ്ഞ അദാലത്തില്‍ ലഭിച്ച 369 പരാതികളില്‍ 328 എണ്ണത്തിലും തീര്‍പ്പുകല്‍പ്പിച്ച
തായി തഹസില്‍ദാര്‍ അറിയിച്ചു. 41 എണ്ണം വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. പുതുതായി സ്വീകരിച്ച അപേക്ഷകളില്‍ ഒരു മാസത്തിനകം തീര്‍പ്പുകല്‍പ്പിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. അദാലത്ത് മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യുന്നുണ്ട്. ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ കലക്ടറുടെ ശുപാര്‍ശയോടെ ബാങ്കുകള്‍ക്ക് അയക്കും. ഇതില്‍ എന്തു തീര്‍പ്പ് കല്‍പ്പിക്കണമെന്ന് നിര്‍ദേശിക്കാന്‍ കലക്ടര്‍ക്ക് പൂര്‍ണാധികാരമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രം വഴിയാണ് അയക്കേണ്ടതെങ്കിലും അദാലത്തില്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. വിവിധ വകുപ്പ് മേധാവികള്‍, സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം ഇ മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റിയന്‍, തഹസില്‍ദാര്‍ വി എം സജീവന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top