കണ്ണൂര്‍ കൊലപാതകം:രാജീവ് ചന്ദ്രശേഖരന്‍ ട്വീറ്റിലൂടെ സംഘര്‍ഷത്തിന് ശ്രമിച്ചെന്ന് പരാതികണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്ന ട്വീറ്റ് റീട്വീറ്റ് ചെയ്ത രാജീവ് ചന്ദ്രശേഖരന്‍ എംപിക്കെതിരെ പരാതി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വികെ സനോജ് ആണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
ബിജുവിന്റെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങുന്നതിന് മുന്‍പ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ സിപിഎം ആക്രമണം അഴിച്ചുവിട്ടെന്നും, പോലീസ് നിസ്സഹായരായി നോക്കിനിന്നെന്നുമുള്ള ട്വീറ്റാണ് ചന്ദ്രശേഖരന്‍ റീട്വീറ്റ് ചെയ്തത്.
ട്വീറ്റ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ സിപിഎം വിരോധം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണെന്നും ഇതിനെതിരെ 153A വകുപ്പ് പ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

[pdfjs-viewer url="http%3A%2F%2Fwww.thejasnews.com%2Fwp-content%2Fuploads%2F2017%2F05%2FVK-SANOJ-COMPLAINT.pdf" viewer_width=100% viewer_height=1360px fullscreen=true download=true print=true]

RELATED STORIES

Share it
Top