കണ്ണൂര്‍ ആര്‍എസ്എസില്‍ വീണ്ടും രാജി: നേതാവും കുടുംബവും സിപിഎമ്മില്‍ ചേര്‍ന്നു

കണ്ണൂര്‍: കണ്ണൂര്‍ ആര്‍എസ്എസില്‍ വീണ്ടും നേതാക്കളുടെ കൊഴിഞ്ഞു പോക്ക്. സംഘപരിവാര്‍ സംഘടനയായ ക്രീഡാഭാരതിയുടെ കേരള ഘടകമായ കേരള കായിക വേദിയുടെ സംസ്ഥാന സമിതി അംഗമായ രാജഗോപാലും ഭാര്യയും മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റുമായ സീമയുമാണ് രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നത്.സമൂഹത്തിന് ദിശാ ബോധവും കരുത്തും നല്‍കാന്‍ സംഘപരിവാറിന് സാധിക്കില്ല. മാനവസേവയെന്നതിന് അവസരം കിട്ടുന്നില്ല.സ്വയം സേവകരെ സമാജത്തിനായി ഒന്നും ചെയ്യാന്‍ സമ്മതിക്കാത്ത അവസ്ഥയാണുള്ളത്.മോദിയുടെ സ്വച്ഛ് ഭാരത് എന്തുകൊണ്ടാണ് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ പോലും നടപ്പാക്കാന്‍ ബിജെപിക്ക് കഴിയാത്തത്. ലക്ഷ്യമില്ലാതെ മുന്നോട്ടു പോകുന്ന ആര്‍ എസ് എസ്സിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പികുകയാണെന്നും.ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് സേവനം നടത്തുന്ന ഒരേയൊരു പാര്‍ട്ടി സിപിഎമ്മാണെന്ന് ബോധ്യപ്പെട്ടതിനാലാണ് കാവി പ്രസ്ഥാനത്തില്‍ നിന്നും ഒഴിവായി ചെങ്കൊടി പ്രസ്ഥാനത്തോടൊപ്പം ചേരുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. സംഘപരിവാര്‍ ബന്ധം ഉപേക്ഷിക്കുന്നതായും കുടുംബ സമേതം ഇനി സിപിഎമ്മില്‍ പ്രവര്‍ത്തിക്കുമെന്നും ഇരുവരും അറിയിച്ചു.

RELATED STORIES

Share it
Top