കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ആക്രമണം. കണ്ണൂര്‍ പാനൂര്‍ കുറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകന് ഗുരുതരമായി വെട്ടേറ്റു. കാട്ടീന്റവിട ചന്ദ്രനാണ് വെട്ടേറ്റത്. പാല്‍ വിതരണത്തിനിടെ കുറ്റേരിയില്‍ വെച്ചാണ് വെട്ടേറ്റത്.


ഇരു കാലുകളും അറ്റുതൂങ്ങിയ നിലയില്‍ പോലീസ് ആണ് ചന്ദ്രനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ ചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരു കാലുകളിലും മഴു ഉപയോഗിച്ച് വെട്ടിയ നിലയിലാണ്. മൊകേരി ക്ഷീരോല്‍പാദക സഹകരണ സംഘം ജീവനക്കാരനാണ് ചന്ദ്രന്‍.ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.
കഴിഞ്ഞ ദിവസം ജില്ലയില്‍ നടന്ന സര്‍വകക്ഷി സമാധാന യോഗത്തിന് പിന്നാലെയാണ് വീണ്ടും അക്രമം നടക്കുന്നത്. അക്രമ സാധ്യത കണിക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.

RELATED STORIES

Share it
Top