കണ്ണൂരില്‍ സമഗ്ര, നവചേതന വിദ്യാഭ്യാസ പദ്ധതി തുടങ്ങി

കണ്ണൂര്‍: സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികവും സമഗ്ര, നവചേതന പദ്ധതികളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിച്ചു. ആദിവാസി സാക്ഷരതാ പദ്ധതി സമഗ്രയും പട്ടികജാതി സാക്ഷരതാ പദ്ധതി നവചേതനയും യഥാക്രമം നടുവില്‍ ഉത്തൂര്‍ കോളനിയിലെ പ്രേരക് ധന്യമോള്‍ പ്രാന്‍, ട്യൂട്ടര്‍ കക്കാട് കോളനിയിലെ റജിന എന്നിവര്‍ക്ക് പാഠപുസ്തകം നല്‍കി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
മുന്‍കാല സാക്ഷരതാ പ്രവര്‍ത്തകരായ പയ്യന്നൂര്‍ കുഞ്ഞിരാമന്‍, വി ആര്‍ വി ഏഴോം, ഡോ. ജി കുമാരന്‍ നായര്‍, ബാലകൃഷ്ണന്‍ കൂത്തുപറമ്പ്, പി കെ കുഞ്ഞിക്കണ്ണന്‍ ആറളം, മുകുന്ദന്‍ പായം, എന്‍ അശോകന്‍ തുടങ്ങിയവരെ ആദരിച്ചു.
മികച്ച രജിസ്‌ട്രേഷന്‍ നടത്തിയ പ്രേരക്മാരായ പുഷ്പലത നടുവില്‍, പുഷ്പ പി ചപ്പാരപ്പടവ്, ഷജിത ചിറക്കല്‍, വി പി ഷീല മാടായി, രാധാമണി മാത്തില്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരം അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ നല്‍കി. സ്ഥിരംസമിതി ചെയര്‍മാന്‍മാരായ കെ പി ജയബാലന്‍, ടി ടി റംല, വി കെ സുരേഷ് ബാബു, മെംബര്‍ അജിത് മാട്ടൂല്‍, ആസൂത്രണ സമിതിയംഗം കെ വി ഗോവിന്ദന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി യു രമേശന്‍, ജില്ലാ കോ-ഓഡിനേറ്റര്‍ ഷാജു ജോണ്‍, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ എം മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top