കണ്ണൂരില്‍ പടക്കക്കടയ്ക്ക് തീപിടിച്ചുകണ്ണൂര്‍ : പയ്യന്നൂരിനടുത്ത് മാതമംഗലത്ത് പടക്കവ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായും കത്തി നശിച്ചു.
മെയിന്‍ റോഡിലെ ലക്ഷ്മി പടക്ക വ്യാപാര സ്ഥാപനത്തിലാണ് ഇന്ന് ഉച്ചക്ക് 12 മണിയോടെ തീപിടുത്ത മുണ്ടായത്.കടയില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയതും അടുത്ത കെട്ടിടത്തിലേക്ക് തീ പടരാതിരുന്നതും കാരണം വന്‍ ദുരന്തമാണ് ഒഴിവായത്.  കടയുടെ പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്കിനും തീപിടിച്ചിട്ടുണ്ട്. പയ്യന്നൂരില്‍ നിന്നെത്തിയ അഗ്‌നിശമന സേനംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

RELATED STORIES

Share it
Top