കണ്ണൂരില്‍ നിന്ന് ഈ വര്‍ഷം പകുതിയോടെ വിമാനം പറക്കും

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം: ഉഡാന്‍ പദ്ധതിയില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും. ഇതുസംബന്ധിച്ചു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട് അതോറിറ്റിയും ധാരണാപത്രം ഒപ്പുവച്ചതായി കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എംഡി പി ബാലകിരണ്‍ അറിയിച്ചു. യാത്രക്കാര്‍ കുറവുള്ള സര്‍വീസുകളുടെ റവന്യൂ നഷ്ടം പരിഹരിക്കുന്നതിന് വയബിലിറ്റി ഗ്യാപ് ഫണ്ടായി 20 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാനാണ് ധാരണ. സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ കമ്പനികള്‍ കണ്ണൂരില്‍ നിന്നു ചെന്നൈ, ഗാസിയാബാദ്, ബംഗളൂരു, ഹൂബ്ലി, ഡല്‍ഹി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ ജെറ്റ് എയര്‍വെയ്‌സ്, ഗോ എയര്‍ കമ്പനികള്‍ കണ്ണൂരില്‍ നിന്നു ദമ്മാം, അബൂദബി എന്നിവിടങ്ങളിലേക്ക് യഥാക്രമം അന്താരാഷ്ട്ര സര്‍വീസ് നടത്താനും ധാരണയായിട്ടുണ്ട്. എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വെയ്‌സ്, ഇത്തിഹാദ്, ഒമാന്‍ എയര്‍, എയര്‍ ഏഷ്യ, ഫ്‌ളൈ ദുബയ്, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍, ശ്രീലങ്കന്‍ എയര്‍വെയ്‌സ്, ടൈഗര്‍ എയര്‍വെയ്‌സ് എന്നീ കമ്പനികളും കണ്ണൂരില്‍ നിന്നു സര്‍വീസ് നടത്താന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന് എംഡി അറിയിച്ചു.

RELATED STORIES

Share it
Top