കണ്ണൂരില്‍ ഗിഫ്റ്റ് എ സൈക്കിള്‍ പദ്ധതി തുടങ്ങി

കണ്ണൂര്‍: സാഹസിക മാസം പരിപാടിയുടെ ഭാഗമായ ഗിഫ്റ്റ് എ സൈക്കിള്‍ പദ്ധതി തുടങ്ങി. സ്‌പോട്‌സ് ഡിവിഷനിലെ വിദ്യാര്‍ഥി അഞ്ജിമക്ക് സൈക്കിള്‍ കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി മുഖ്യാതിഥിയായി. കണ്ണൂര്‍ സ്‌പോര്‍ട്ട് ടൈം ക്ലബാണ് സൈക്കിള്‍ സ്‌പോണ്‍സര്‍ ചെയ്തത്.
ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ജനങ്ങളില്‍ കായികസംസ്‌ക്കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച സാഹസികമാസം പരിപാടിയുടെ ഭാഗമായാണ് ഗിഫ്റ്റ് എ സൈക്കിള്‍ പദ്ധതി നടപ്പാക്കുന്നത്. നാളെ കണ്ണൂര്‍ മുതല്‍ മുഴപ്പിലങ്ങാട് വരെ സൈക്കിള്‍ റാലി, മുഴപ്പിലങ്ങാട് ബീച്ചില്‍ മൂന്നു കിലോമീറ്റര്‍ സൈക്കിളോട്ട മല്‍സരം, 13ന് തലശ്ശേരിയില്‍ ഹെറിറ്റേജ് മാരത്തണ്‍, 20ന് വളപട്ടണം പുഴയില്‍ നീന്തല്‍ മല്‍സരം, 27ന് കവ്വായി പുഴയില്‍ കയാക്കിങ് എന്നീ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

RELATED STORIES

Share it
Top