കണ്ണൂരില്‍ എസ്എഫ്ഐ നേതാവിനു കുത്തേറ്റു: പിന്നില്‍ ബിജെപിയെന്ന്
sruthi srt2018-03-11T09:23:36+05:30
തളിപ്പറമ്പ്: തളിപ്പറമ്പില്‍ എസ്എഫ്ഐ നേതാവിനു കുത്തേറ്റു. ഞാറ്റുവയല്‍ സ്വദേശി എന്‍.വി. കിരണിനാണ് (19) കുത്തേറ്റത്. ഇന്നു പുലര്‍ച്ചെ നാലു മണിയോടെ 15 അംഗ സംഘം ആക്രമിക്കുകയായിരുന്നു.

നെഞ്ചിനും കാലിനുമടക്കം മൂന്നു കുത്തുകളേറ്റ കിരണിന്റെ നില ഗുരുതരമാണ്. കിരണ്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. തൃച്ചംബരം ഡ്രീം പാലസിനു സമീപത്തു വച്ചാണ് കിരണിനു കുത്തേറ്റത്. ബിജെപിക്കാരാണ് സംഭവത്തിനു പിന്നിലെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു.
എസ്എഫ്ഐ കോ ഓപ്പറേറ്റീവ് കോളജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും യൂണിയന് ജനറല്‍ സെക്രട്ടറിയുമാണ് കിരണ്‍. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു.