കണ്ണൂരിലെ വാഹനാപകടം: മരണം അഞ്ചായി

തൃശൂര്‍: കണ്ണൂരിലെ വാഹനാപകടത്തില്‍ മരണം അഞ്ചായി. കൂര്‍ക്കഞ്ചേരി തങ്കമണി റോഡില്‍ പുന്നവിട്ടില്‍ പരേതനായ ശ്രീധരന്റെ ഭാര്യ പത്മാവതി (73) ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് മരിച്ചത്. ഇവരുടെ മകന്‍ ബിന്ദുലാലും മൂന്ന് പേരക്കുട്ടികളും നേരത്തെ അപകടത്തില്‍ മരണപ്പെട്ടിരുന്നു. വിദേശത്തുള്ള ബന്ധുക്കള്‍ എത്തി ഇന്നു മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് പത്മാവതിയുടെ മരണം ഇന്നലെ രാവിലെ ഉണ്ടായത്. വിദേശത്ത് ജോലി ചെയുകയായിരുന്ന ബിന്ദുലാല്‍ ചൊവ്വാഴ്ചയാണു നാട്ടില്‍ എത്തിയത്. അന്ന് വൈകീട്ട് ബന്ധുക്കളെ കൊണ്ട് മൂകാംബിക ക്ഷേത്രത്തില്‍ തൊഴാന്‍ പോവുമ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടാങ്കര്‍ലോറി ഇടിച്ചത്. നെടുപുഴ പറമ്പന്‍വീട്ടില്‍ വേലായുധന്റെ മകളാണ് പത്മാവതി.

RELATED STORIES

Share it
Top