കണ്ണു നനയിക്കും ഈ ബെസ്റ്റ് ഡാഡിന്റെ ബെസ്റ്റ് ഹെഡ് !

best-dad-cover-new

കാലിഫോര്‍ണിയ: കുറച്ചു നാളായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രമാണിത്.
ഒരച്ഛനും എട്ടുവയസുകാരന്‍ മകനുമാണ് ചിത്രത്തില്‍. എല്ലാവരെയും പോലെ നിങ്ങളും ഇരുവരുടെയും മൊട്ടത്തലയിലേക്കും അതിലെ വിചിത്രമായ അടയാളങ്ങളിലേക്കും തന്നെ തുറിച്ചു നോക്കുന്നു. ഈ അടയാളങ്ങളുടെ പിന്നിലെന്താണെന്നന്വേഷിച്ചുപോയാല്‍ ഒരു പക്ഷേ നിങ്ങളുടെ കണ്ണു നിറയും.
ചിത്രത്തിലെ അച്ഛന്റെ പേര് ജോര്‍ജ് മാര്‍ഷല്‍. മകന്റെ പേര് ഗബ്രിയേല്‍. കുഞ്ഞു ഗബ്രിയേലിന്റെ തലച്ചോറില്‍ anaplastic astrocytoma എന്ന അപൂര്‍വമായ ട്യൂമര്‍ ബാധ കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്. ട്യൂമര്‍ നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയെത്തുടര്‍്ന്നുണ്ടായ പാടാണ് ഗബ്രിയേലിന്റെ തലയില്‍ കാണുന്നത്. അപ്പോള്‍ പിതാവിന്റെ തലയിലെ അടയാളം ?
അത് പറഞ്ഞറിയിക്കാവാനാത്ത സ്‌നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും അടയാളമാണ്. കുഞ്ഞു ഗബ്രിയേലിന്റെ തലയിലെ അടയാളം കണ്ട് തുറിച്ചു നോക്കുന്നവര്‍ക്കുള്ള മറുപടി. തുറിച്ചുനോക്കുന്നവര്‍ ഞങ്ങളുടെ രണ്ടുപേരുടെയും തലയിലേക്ക് നോക്കട്ടെയെന്ന് ജോര്‍ജ്. കഴിഞ്ഞ് ഫാദേഴ്‌സ് ഡേയ്ക്ക് ടാറ്റൂ ചെയ്തുണ്ടാക്കിയതാണ്  ജോര്‍ജിന്റെ തലയിലെ അടയാളം. കാന്‍സര്‍ബാധയെത്തുടര്‍ന്ന് തല മുണ്ഡനം ചെയ്യേണ്ടിവന്ന കുഞ്ഞുങ്ങള്‍ക്ക് പിന്തുണയുമായി തല മൊട്ടയടിച്ച മുതിര്‍ന്നവരുടെ (കുട്ടികളുടെ രക്ഷിതാക്കള്‍, പിതാമഹര്‍, അമ്മാവന്‍-അ്മ്മായിമാര്‍) ഒരു മല്‍സരത്തില്‍ ഇരുവരും പങ്കെടുക്കുകയും ചെയ്തു. സംശയമെന്ത്, മികച്ച അച്ഛനായി ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു.

best-dad

അതോടെ ജോര്‍ജിന്റെയും ഗബ്രിയേലിന്റെയും ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി. മലയാളികളും സംഗതി ഏറ്റെടുത്തു. ഷെയര്‍ ചെയ്ത് ചെയ്ത് ഒടുവില്‍ പ്രചരിക്കുന്നത്  'രണ്ടുപേര്‍ക്കും കാന്‍സറാണ്, ദയവായി പ്രാര്‍ഥിക്കൂ..' എന്ന രീതിയിലും. തീര്‍ച്ഛയായും പ്രാര്‍ഥനകള്‍ ഇരുവര്‍ക്കും ലഭിക്കട്ടെ. എന്നാല്‍ സത്യം ഇതാണെന്ന് മനസിലാക്കുക.

കുഞ്ഞു ഗബ്രിയേലിന്റെ തലയിലെ അടയാളം തന്റെ ശിരസ്സിലും പകര്‍ത്തിയതുവഴി കുട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് ജോര്‍ജ് പറയുന്നു. കാന്‍സര്‍ ചികില്‍സയെസംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകവും ആത്മവിശ്വാസമാണല്ലോ..

RELATED STORIES

Share it
Top