കണ്ണീരുണങ്ങും മുന്‍പേ വീണ്ടും, 86 മുറിവുകളുമായി ഗുജറാത്തില്‍ 9 വയസ്സുകാരിയുടെ മൃതദേഹംസൂറത്ത്: കത് വ, ഉന്നാവ് പീഡനങ്ങളുടെ ഞെട്ടല്‍ മാറുംമുന്‍പ് വീണ്ടുമൊരു ഞെട്ടിക്കുന്ന ബലാല്‍സംഗ കൊലപാതക വാര്‍ത്ത. ദേഹത്ത് 86 മുറിവുകളുമായി പതിനൊന്നു വയസ്സുകാരിയുടെ മൃതദേഹം സൂറത്തില്‍ കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ആസിഫയെപ്പോലെതന്ന മരണത്തിന് കീഴടങ്ങും മുന്‍പ് ഒരാഴ്ചയെങ്കിലും ബാലിക മൃഗീയമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു. സൂറത്തിനു സമീപം ബെസ്താനില്‍ ഒരു ക്രിക്കറ്റ് മൈതാനത്തിനു സമീപം ഏപ്രില്‍ ആറിനാണ് മൃതദേഹം ലഭിച്ചത്്.
ഒന്നു മുതല്‍ ഏഴു വരെ ദിവസങ്ങള്‍ പഴക്കമുള്ള മുറിവുകളാണ് സ്വകാര്യഭാഗങ്ങളിലുള്‍പ്പടെ മൃതദേഹത്തിലുണ്ടായിരുന്നത്്. എട്ട് ദിവസമെങ്കിലും കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകാം എന്നതിന്റെ തെളിവുകളാണിതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല.
ലൈംഗിക പീഡനം സ്ഥിരീകരിക്കുന്നതിനായി മൃതദേഹത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

RELATED STORIES

Share it
Top