കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫിസ് ചോര്‍ന്നൊലിക്കുന്നു

കണ്ണാടിപ്പറമ്പ്: മഴ കനത്തതോടെ കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫിസ് ചോര്‍ന്നൊലിക്കുന്നു. പുല്ലൂപ്പി റോഡില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു 30 വര്‍ഷത്തോളം പഴക്കമുണ്ട്.
മഴ പെയ്താല്‍ വില്ലേജ് ഓഫിസിനു അകത്തുള്ളവരും നനയുന്ന അവസ്ഥയാണ്. കൂടാതെ പൊതുജനങ്ങള്‍ പല ആവശ്യങ്ങള്‍ക്കും സമര്‍പ്പിക്കുന്ന ഫയലുകളടക്കം നനയുകയാണ്. കെട്ടിടത്തിന്റെ ചുമരിലെയും മേല്‍ക്കൂരയിലെയും കോണ്‍ക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. വില്ലേജ് ഓഫിസ് അടിയന്തരമായി ഇവിടെ നിന്നു മാറ്റുകയോ പുതിയ കെട്ടിടം നിര്‍മിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദിവസവും നിരവധി പേരാണ് ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നത്.

RELATED STORIES

Share it
Top