കണ്ണവത്ത്് എസ്ഡിപിഐ പ്രവര്‍ത്തകനു നേരെ വധശ്രമം

കൂത്തുപറമ്പ്: സംഘപരിവാരം നിരന്തരം സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന  കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകനുനേരെ വധശ്രമം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പുഴയില്‍ കുളിക്കാന്‍ പോവുകയായിരുന്ന യൂനുസിനെ ഒരുസംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വാള്‍, മഴു തുടങ്ങിയ ആയുധങ്ങളുമായി ആക്രമിക്കാന്‍ ശ്രമിച്ചു. ഉടനെ സമീപത്തെ വീട്ടില്‍ ഓടിക്കയറി അഭയം തേടുകയായിരുന്നു. വിവരമറിഞ്ഞ് പോലിസ് എത്തിയെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ എസ്ഡിപിഐ പ്രതിഷേധിച്ചു. കണ്ണവത്ത് സംഘര്‍ഷമുണ്ടാക്കാന്‍ വീണ്ടും ആര്‍എസ്എസ് ശ്രമിക്കുകയാണെന്നും സ്ഥലം എസ്‌ഐ ഇതിനു കൂട്ടുനില്‍ക്കുകയാണെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് ആരോപിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് യൂനുസ് എന്ന പ്രവര്‍ത്തകനെ മാരകായുധങ്ങളുമായി വകവരുത്താന്‍ ശ്രമിച്ചത്. സ്ഥലത്തെത്തിയ എസ്‌ഐ ആര്‍എസ്എസിനെ അനുകൂലിക്കുന്ന രീതിയില്‍ പെരുമാറി. പോലിസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ലാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അദ്ദേഹത്തിന്റെ ഇത്തരം ആര്‍എസ്എസ് അനുകൂല നടപടികളാണ് പ്രദേശത്ത് നേരത്തേയുണ്ടായ സംഘര്‍ഷത്തിനു കാരണം. എസ്‌ഐയെ സ്ഥലംമാറ്റാ ന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവണം. സമാധാനം നിലനിര്‍ത്താന്‍ പാര്‍ട്ടി മുന്നിലുണ്ടാവുമെന്നും ആര്‍എസ്എസിന്റെ കൊലക്കത്തി രാഷ്ട്രീയത്തെ ബഹുജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും ബഷീര്‍ പുന്നാട് വ്യക്തമാക്കി.

RELATED STORIES

Share it
Top