കണ്ണരില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യബസ്സ് സമരം
കണ്ണൂര്‍: ബോണസ് വര്‍ധനവ് ആവശ്യപ്പെട്ടു കൊണ്ട് കണ്ണൂരിലെ ബസ്സ് തൊഴിലാളി സംഘടനകളും ബസ്സുടമകളും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ഇന്ന് അര്‍ധരാത്രി മുതല്‍ ജില്ലയില്‍ സ്വകാര്യബസ്സ് സമരത്തിന്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ബസ്സുടമകള്‍ അറിയിക്കുകയായിരുന്നു. എഡിഎമ്മിന്റെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബസ്സുടമസ്ഥ സംഘടനാ പ്രതിനിധികളും തൊഴിലാളി സംഘടനാ ഭാരവാഹികളും നടത്തിയ ചര്‍ച്ചയാണ് പരാജ യപ്പെട്ടത്. കളക്ടര്‍ വീണ്ടും ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും യോഗത്തില്‍ ബസ് ഉടമകള്‍ പങ്കെടുത്തില്ല.[related]

RELATED STORIES

Share it
Top