കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍ പ്രശാന്തിനെ നീക്കി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് കോഴിക്കോട് മുന്‍ കലക്ടര്‍ എന്‍ പ്രശാന്തിനെ നീക്കി. കണ്ണന്താനവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പ്രശാന്ത് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിയുകയാണെന്നു റിപോര്‍ട്ടുകളുണ്ടായിരിക്കെയാണ് നടപടി. കണ്ണന്താനത്തിനും പ്രശാന്തിനും ഇടയിലുള്ള രൂക്ഷമായ ഭിന്നതയാണ് നടപടിക്കു പിന്നിലെന്ന് ഇരുവരുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ പറഞ്ഞിരുന്നു. സെന്‍ട്രല്‍ സ്റ്റാഫിങ് സ്‌കീം പ്രകാരം ഡെപ്യൂട്ടി സെക്രട്ടറിയായി പ്രശാന്തിനെ ഇനി നിയമിക്കും. എന്നാല്‍, ഏത് വകുപ്പിലേക്കായിരിക്കും നിയമനമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ നവംബര്‍ 27നായിരുന്നു കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്തിനെ നിയമിച്ചത്. അഞ്ചു വര്‍ഷത്തേക്കായിരുന്നു നിയമനം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്ത് ചുമതലയേല്‍ക്കുന്ന സമയത്തു തന്നെ ബിജെപിയുടെ കേരള ഘടകത്തില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. 2007 ഐഎഎസ് ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനായ പ്രശാന്ത് കോഴിക്കോട് കലക്ടറായിരിക്കെ നടപ്പാക്കിയ പദ്ധതികളിലൂടെയാണ് മാധ്യമശ്രദ്ധ നേടിയത്.

RELATED STORIES

Share it
Top