കണ്ണനല്ലൂരില്‍ റോഡ് തകര്‍ന്നു: യാത്രാദുരിതം വിട്ടൊഴിയാതെ നാട്ടുകാര്‍

കൊട്ടിയം: കണ്ണനല്ലൂരില്‍ റോഡ് തകര്‍ന്നു. ദുരിതം വിട്ടൊഴിയാതെ നാട്ടുകാര്‍ ബുദ്ധിമുട്ടിലായിട്ട് നാലാഴ്ചയിലേറെയായി.മഴയില്‍ ചളിക്കുണ്ടായതോടെ കണ്ണനല്ലൂര്‍ ജങ്ഷന്‍-കൊട്ടിയം റോഡിലെ യാത്രയാണ് ദുരിതപൂര്‍ണമായത്.
കണ്ണനല്ലൂര്‍ ജങ്ഷനില്‍ തിരക്കുള്ള കൊട്ടിയം റോഡിന്റെ തുടക്ക ഭാഗത്താണ് പൊട്ടിപ്പൊളിഞ്ഞ് കുളമായത്. ടാര്‍ ഇവിടെ പൂര്‍ണമായും ഇളകി നാലോളം വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്.
നിരവധി ബൈക്ക് യാത്രികര്‍ക്കാണ് ദിവസവും ഇവിടെ വീണ് പരിക്കേല്‍ക്കുന്നത്.ജങ്ഷനില്‍ റോഡ് ആരംഭിക്കുന്നിടത്ത് നിരന്തരം റോഡ് തകരുന്നത് മൂലം യാത്രക്കാര്‍ ദുരിതത്തിലായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതിയുണ്ട്.
ഇടക്ക് നാട്ടുകാര്‍ ഗര്‍ത്തങ്ങളില്‍ മണ്ണിട്ടെങ്കിലും വേനല്‍ മഴയില്‍അതും ഒലിച്ചുപോയി. പിന്നീട്  റോഡ് ഇവിടെ മാത്രം അധികൃതര്‍ രണ്ട് മാസം മുന്‍പ് ടാര്‍ ചെയ്തിരുന്നെങ്കിലും അതും മഴയില്‍ ഒലിച്ചുപോകുകയായിരുന്നു.

RELATED STORIES

Share it
Top