കണ്ണംവെള്ളിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം

പാനൂര്‍: പാനൂരിനടുത്ത കണ്ണംവെള്ളിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. നാല് സിപിഎം പ്രവര്‍ത്തകര്‍ക്കും ഒരു ബിജെപി പ്രവര്‍ത്തകനും വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകനായ മുത്തേടത്ത് താഴെ കുനിയില്‍ റോജി, സിപിഎം പ്രവര്‍ത്തകരായ കണ്ണംവെള്ളി സ്വദേശികളായ റിജില്‍, ശ്രീരാഗ്, വിബിന്‍, ഷൈന്‍ എന്നിവര്‍ക്കുമാണ് വെട്ടേറ്റത്. ഇവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണു സംഭവം. കണ്ണംവെള്ളി കല്ലുള്ള പുനത്തില്‍ മഠപ്പുര ഉല്‍സവത്തിന് എത്തിയതായിരുന്നു ഇവര്‍. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ പോലിസ് ക്യാംപ് ചെയ്യുന്നു.

RELATED STORIES

Share it
Top