കണ്ടല്‍ചെടികള്‍ നടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശകരമായ തുടക്കംതൃപ്പൂണിത്തുറ: വേമ്പനാട്ട് കായല്‍ തീരം സംരക്ഷിക്കുന്നതിനായി സിപി എംന്റെ നേതൃത്വത്തില്‍ കായല്‍ തീരത്ത് കണ്ടല്‍ചെടികള്‍ നടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ കൂട്ടായ്മയില്‍ ആവേശകരമായ തുടക്കം. മല്‍സ്യത്തിന്റെ പ്രജനനത്തിനും വളര്‍ച്ചക്കും സഹായകരമാകുന്ന തരത്തില്‍ കണ്ടല്‍ കാട് ഒരുക്കുന്നതിനായി സിപിഎം മുളന്തുരുത്തി ഏരിയ കമ്മറ്റി നേതൃത്വത്തില്‍ കായല്‍ തീരത്ത് ആയിരം കണ്ടല്‍ചെടികളാണ് നടുന്നത്. ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും മത്സ്യതൊഴിലാളികളും പങ്കെടുത്ത ചടങ്ങില്‍ വച്ച് സിപിഐ എം ജില്ല സെക്രട്ടറി പി രാജീവ് കണ്ടല്‍ചെടി നടുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് അംഗം എ പി സുഭാഷ് അധ്യക്ഷനായി. സഫ്ദര്‍ ഹഷ്മി പുരസ്‌കാരം ലഭിച്ച പി രാജിവിന് മുളന്തുരുത്തി ഏരിയ കമ്മറ്റിയുടെ ഉപഹാരം സെക്രട്ടറി ടി സി ഷിബു കൈമാറി.എം എല്‍ എ മാരായ അഡ്വ എം സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍ ജേക്കബ്, പി വി രാമചന്ദ്രന്‍,ടി സി ഷിബു, പി കെ സുബ്രഹ്മണ്യന്‍ സംസാരിച്ചു.

RELATED STORIES

Share it
Top