കണക്കുകള്‍ പെരുപ്പിച്ച് കാട്ടി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ല: സൂസെപാക്യം

തിരുവനന്തപുരം: കണക്കുകള്‍ പെരുപ്പിച്ച് കാട്ടി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ലത്തീന്‍ സഭ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം സൂസെപാക്യം. ലത്തീന്‍ രൂപതകളുടെ ഏകോപന സമിതികളുടെ നിര്‍വാഹകസമിതി യോഗശേഷം നടത്തിയ  വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഓഖി ദുരന്തത്തില്‍പെട്ട് 70ഓളം പേര്‍ വിവിധ തീരങ്ങളില്‍ ഇപ്പോള്‍ തന്നെ മരിച്ചിട്ടുണ്ട്. 20 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. 40ഓളം പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. വിവിധ തീരങ്ങളില്‍നിന്ന് കടലില്‍ പോയി കാണാതായ 179പേര്‍ ഇനിയും മടങ്ങിയെത്താനുണ്ട്. ഇവരെ  കാണാനില്ലെന്ന് പോലിസും എഫ്‌ഐആര്‍ തയ്യാറാക്കി കഴിഞ്ഞു. ഓരോ വീടുകളും കയറിയിറങ്ങി ശേഖരിച്ച കണക്കാണിത്. ഞങ്ങള്‍ ഇല്ലാത്ത കണക്ക് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെയും  കാണാതായവരുടെയും കണക്കുകള്‍ ചിലര്‍ പെരുപ്പിച്ച് കാട്ടുന്നുവെന്ന തരത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

RELATED STORIES

Share it
Top