കഠ് വ സംഭവത്തില്‍ ചിത്രം വരച്ച് പ്രതിഷേധിച്ച ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം

തിരുവനന്തപുരം: കഠ് വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ചിത്രം വരച്ച് പ്രതിഷേധിച്ച ദുര്‍ഗ മാലതിയുടെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രിയോടെയാണ് ആക്രമണമുണ്ടായത്. വീടിന് നേരെ കല്ലെറിയുകയും പുറത്തുണ്ടായിരുന്ന ജീപ്പിന്റെ ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ദുര്‍ഗയാണ് സംഭവം പുറത്തറിയിച്ചത്.ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്നലെ രാത്രി അവര്‍ വീടിനുനേരെ കല്ലെറിഞ്ഞു.. വീട്ടിലെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു ഉടച്ചു... ഇന്നലെ രാത്രി തന്നെ പട്ടാമ്പി പോലിസ് വന്നിരുന്നു... കേട്ടാലറക്കുന്ന തെറികളും വധ പീഡന ഭീഷണികള്‍ എന്റെ പ്രൊഫെയിലില്‍ വന്നു കൂട്ടം കൂട്ടമായി വിളമ്പിക്കൊണ്ടേയിരിക്കുന്നു.. ആരെയും എന്തും പറയാം... മതമെന്ന അവരുടെ വികാരത്തെ എളക്കിവിട്ടാല്‍ മത് മതേതര പുരോഗമന കേരളത്തില്‍... അത് ഞാന്‍ അര്‍ഹിക്കുന്നു എന്ന നിലപാടാണു പലയിടത്തുനിന്നുമുള്ള നിശബ്ദതയില്‍ എനിക്കു കാണാന്‍ കഴിയുന്നത്... എന്താണു ഞാന്‍ ചെയ്ത തെറ്റ് ?? പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവര്‍ക്കെതിരെ ചിത്രങ്ങള്‍ വരച്ചു.... അത് ഒരു മതത്തിനുമെതിരല്ല എന്നു പലതവണ പോസ്റ്റിലൂടെയും ലൈവിലൂടെയും പറയേണ്ട ഗതികേടു വരെ ഉണ്ടായി...ഒരു ജനാധിപത്യരാജ്യത്താണു ഞാന്‍ ജീവിക്കുന്നതെന്നു പലപ്പോഴും ഞാന്‍ എന്നെ തന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണു... എനിക്ക് നീതികിട്ടിയില്ലെങ്കില്‍ ജനാധിപത്യം ഒരു വലിയകളവാണെന്നു വിശ്വസിക്കേണ്ടിവരും...

https://www.facebook.com/kolu143/posts/1751112311617852

RELATED STORIES

Share it
Top