കഠ് വ ബലാത്സംഗ കേസ്:സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യം ന്യായമെന്ന് ബാര്‍ കൗണ്‍സില്‍
midhuna mi.ptk2018-04-26T15:06:37+05:30
ന്യൂഡല്‍ഹി: കശ്മീരിലെ കഠ് വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അനുകൂലിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്ത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യം ന്യായമാണെന്ന് ബാര്‍ കൗണ്‍സില്‍ പറഞ്ഞു.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യപ്രതികളായ സഞ്ജി റാം, വിശാല്‍ ജാന്‍ഗോത്ര എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്.കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്റെ ആവശ്യത്തെയും പ്രതികള്‍ ഹരജിയില്‍ എതിര്‍ത്തു. കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് അഭിഭാഷകയായ അനൂജ കപൂര്‍ വഴിയാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. തങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ആവശ്യമെങ്കില്‍ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാമെന്ന് വ്യക്തമാക്കി. ഇരയുടെ അഭിഭാഷകര്‍ക്ക് ഭീഷണിയില്ലാതെ മുന്നോട്ട് പോകാന്‍ സാഹചര്യമൊരുക്കുമെന്നും കോടതി പറഞ്ഞു.