കഠ് വ ബലാത്സംഗം:സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് പ്രതികളെ രക്ഷിക്കാനെന്ന് മെഹബൂബ മുഫ്തി

ന്യൂഡല്‍ഹി: കശ്മീരിലെ കഠ് വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് പ്രതികളെ രക്ഷിക്കാനാണെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കഠ്‌വ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ബിജെപി തുടര്‍ച്ചയായി ഉയര്‍ത്തുന്നതിനിടെയാണ് മെഹ്ബൂബ മുഫ്തി നിലപാട് വ്യക്തമാക്കിയത്.'ഈ കേസിന്റെ കാര്യത്തില്‍ തനിക്ക് യാതൊരു ആശയക്കുഴപ്പവുമില്ല. കശ്മീര്‍ പോലീസ് ക്രൈംബ്രാഞ്ച് കുറ്റമറ്റ അന്വേഷണം നടത്തിയിട്ടുണ്ട്. ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിച്ചിട്ടുമുണ്ട്. ഇനി വിചാരണ കോടതിയിലാണ്. അതാണ് ഫലം നിശ്ചയിക്കുക. ഇവിടെ സി.ബി.ഐ അന്വേഷണത്തിന്റെ ഒരാവശ്യവുമില്ലെന്ന് തങ്ങള്‍ക്ക് ബോധ്യമുണ്ട്.'- മുഫ്തി വ്യക്തമാക്കി.
സ്വാര്‍ത്ഥ താല്‍പര്യക്കാരാണ് സിബിഐ അന്വേഷണത്തിനുവേണ്ടി മുറവിളി കൂട്ടുന്നതെന്നും പ്രതികളെ രക്ഷിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.

RELATED STORIES

Share it
Top