കഠ് വ കൂട്ടബലാത്സംഗം: വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റി;സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രിംകോടതിന്യൂഡല്‍ഹി: കഠ് വയില്‍ എട്ടുവയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റി സുപ്രിം കോടതി ഉത്തരവ്. പഞ്ചാബിലെ പഠാന്‍കോട്ട് കോടതിയില്‍ വിചാരണ നടത്താന്‍ സുപ്രിംകോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി ഉത്തരവ്. വിചാരണ ചണ്ഡിഗഢിലേക്കു മാറ്റണമെന്നായിരുന്നു പിതാവിന്റെ ആവശ്യം. കുടുംബത്തിനും അഭിഭാഷകയ്ക്കും നേരെ ഭീഷണിയുണ്ടെന്ന പരാതിയുന്നയിച്ചുകൊണ്ടായിരുന്നു കേസ് ചണ്ഡിഗഢിലേക്കു മാറ്റണമെന്ന് പിതാവ് ആവശ്യപ്പെട്ടത്. അതേസമയം, കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യം കോടതി നിരസിച്ചു. തല്‍ക്കാലം കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top