കഠ് വയിലേത് ചെറിയൊരു സംഭവം മാത്രം;ഇത്രവലിയ ചര്‍ച്ചയാക്കേണ്ടതില്ല:കശ്മീര്‍ ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി: കശ്മീര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി കവീന്ദര്‍ ഗുപ്ത. കഠ് വയില്‍ എട്ടുവയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തെ നിസാരവത്കരിച്ചുകൊണ്ടാണ് കവീന്ദര്‍ ഗുപ്തയുടെ പ്രസ്താവന. കഠ് വയില്‍ നടന്നത് ചെറിയൊരു സംഭവം മാത്രമാണെന്നും അതിന് ഇത്രവലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്നുമാണ് കവീന്ദര്‍ ഗുപ്തയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ നിസാമിയാണ് ട്വിറ്ററിലൂടെ കവീന്ദര്‍ ഗുപ്തയുടെ വിവാദ പ്രസ്താവനയുടെ വീഡിയോ പുറത്ത് വിട്ടത്.കഠ്‌വയില്‍ നടന്നത് ചെറിയൊരു സംഭവമാണ്. ഇതുപോലുള്ള പല പ്രശ്‌നങ്ങളും സര്‍ക്കാരിന് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ കഠ്‌വ ഒരു ഒറ്റപ്പെട്ട സംഭവമല്ല. അതിന് അത്ര വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും കവീന്ദര്‍ പറഞ്ഞു. എന്നിരുന്നാലും കൊല്ലപ്പെട്ട കുട്ടിയ്ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിലകൊള്ളുമെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.
പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ഗുപ്ത രംഗത്തെത്തി. സുപ്രിംകോടതിയുടെ പരിഗണനയിലുള്ള ഒരു കേസ് വീണ്ടും വീണ്ടും ചര്‍ച്ച ചെയ്തത് കൊണ്ട് കാര്യമില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് കവീന്ദറിന്റെ വിശദീകരണം.

RELATED STORIES

Share it
Top