കഠ്‌വ: സാക്ഷികള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം

ന്യൂഡല്‍ഹി: സാക്ഷികളായ തങ്ങളെ കഠ്‌വ കേസില്‍ എസ്‌ഐടി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി നീങ്ങാന്‍ സാക്ഷികള്‍ക്ക് സുപ്രിംകോടതി അനുമതി.
കഠ്‌വ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതേക അന്വേഷണസംഘം (എസ്‌ഐടി) പീഡിപ്പിക്കുന്നുവെന്ന ആരോപണമുയര്‍ത്തിയ കോളജ് വിദ്യാര്‍ഥികളായ സാക്ഷികള്‍ക്ക് ജമ്മുകശ്മീര്‍ ഹൈക്കോടതിയെ പരാതിയുമായി സമീപിക്കാമെന്നാണ് സുപ്രിംകോടതി ഉത്തരവായത്. കഠ്‌വ കേസിലെ പ്രതിയും കോളജ് വിദ്യാര്‍ഥിയുമായ ജംഗോത്രയുടെ സഹപാഠികളാണിവര്‍. സംഭവസമയം ജംഗോത്ര തങ്ങളുടെ കൂടെയായിരുന്നുവെന്നായിരുന്നു ഇവര്‍ മൊഴിനല്‍കിയിരുന്നത്. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മൊഴി മാറ്റാനായി തങ്ങളെ മാനസികമായി പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് ഇവര്‍ രംഗത്തെത്തിയത്.

RELATED STORIES

Share it
Top