കഠ്‌വ: സാക്ഷികളെ പോലിസ് പീഡിപ്പിച്ചെന്ന ഹരജി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: കഠ്‌വാ കൂട്ട ബലാല്‍സംഗ-കൊലപാതക കേസിലെ സാക്ഷികളെ പോലിസ് പീഡിപ്പിച്ചെന്നാരോപിച്ച് മൂന്നു സാക്ഷികള്‍ നല്‍കിയ ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കും. സാഹില്‍ ശര്‍മ, പ്രതിചേര്‍ക്കപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത യുവാവിന്റെ കൂടെ കോളജില്‍ പഠിക്കുന്ന മൂന്നുപേര്‍ എന്നിവരാണ് ഹരജിക്കാര്‍. ഹരജിയില്‍ പറയുന്നതനുസരിച്ച് അവര്‍ തങ്ങളുടെ മൊഴി പോലിസിന്റെ മുന്നിലും മജിസ്‌ട്രേറ്റിന്റെ മുന്നിലും നേരത്തേ രേഖപ്പെടുത്തിയതാണ്.
മജിസ്‌ട്രേറ്റിന്റെ മുന്നില്‍ പോലിസില്‍ കൊടുത്ത മൊഴി ബലപ്രയോഗം മൂലമാണെന്നാണ് ഇവര്‍ പറഞ്ഞത്. ഇപ്പോള്‍ മൊഴി വീണ്ടും നല്‍കാന്‍ പോലിസ് ഇവരുടെയും കുടുംബത്തിന്റെയും മേല്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് ഇവരുടെ പരാതി.

RELATED STORIES

Share it
Top