കഠ്‌വ സംഭവം രാജ്യത്തിന് നാണക്കേട്: രാഷ്ട്രപതിതിരുവനന്തപുരം :  കശ്മീരിലെ കഠ്‌വയില്‍  ബാലികയെ പീഡിപ്പിച്ച് കൊന്ന സംഭവത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അപലപിച്ചു. സ്വാതന്ത്യം ലഭിച്ചിട്ട് എഴുപത് വര്‍ഷം കഴിഞ്ഞിട്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് രാജ്യത്തിന് നാണക്കേടാണെന്നും ജമ്മുകശ്മീരിലെ മാതാവൈഷ്‌ണോ ദേവി യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പറഞ്ഞു.
ഏതു തരം സമൂഹത്തെയാണ് നാം രൂപപ്പെടുത്തുന്നതെന്ന് നമ്മള്‍ ഈ സാഹചര്യത്തില്‍ ചിന്തിക്കേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ഇത്തരം അക്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്- രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top