കഠ്‌വ സംഭവം: പ്രതിഷേധ വലയം തീര്‍ത്ത് തരിയോട് യുവജന കൂട്ടായ്മ

കാവുംമന്ദം: ജമ്മുവിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ദാരുണമായി കൊലപ്പെടുത്തിയതിനെതിരേ തരിയോട് യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ വലയം തീര്‍ത്തു.
ഷമീം പാറക്കണ്ടി, അനീഷ് പൂരത്തറ, ജിജോ പൊടിമറ്റം, പ്രജില്‍, കെ നാസര്‍, ഷാജി ചക്കാല നേതൃത്വം നല്‍കി. രാജ്യത്തിനു തന്നെ നാണക്കേടായ സംഭവത്തില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം കാവുംമന്ദത്ത് നടന്ന പ്രകടനത്തിലും പ്രതിഷേധ വലയത്തിലും തരിയോട് പഞ്ചായത്തിലെ എല്ലാ യുവജന സംഘടനാ പ്രതിനിധികളും പങ്കാളികളായി.
യൂത്ത് ലീഗ്, ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, എഐവൈഎഫ്, വ്യാപാരി യൂത്ത് വിങ്, ഡ്രൈവേഴ്‌സ് യൂനിയന്‍ തുടങ്ങിയ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ കെ റജ്‌ലാസ്, ബഷീര്‍ പുള്ളാട്ട്, പി നാസര്‍, അഭിജിത്, നൈജു തോമസ്, എം പി ഹഫീസലി, കെ എ ഖാലിദ്, പി എ സുനീര്‍, അജയ് ജോസഫ്, സുഭാഷ് കൃഷ്ണ, എം അബു തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top